ബ്രഹ്മാന്ടത്തില്‍ കോടാനുകോടി ഗ്രഹങ്ങള്‍ ഉണ്ട്. പക്ഷെ കുറച്ചു ഗ്രഹങ്ങള്‍ മാത്രം മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നു എന്ന് ജ്യോതിഷത്തില്‍ കാണുന്നു. ജ്യോതിഷത്തില്‍ പറയുന്ന ഗ്രഹങ്ങള്‍ മാത്രമെ മനുഷ്യനെ നിയന്ത്രിക്കുന്നുള്ളുവെന്നു പറഞ്ഞാല്‍ അതെങ്ങിനെ വിശ്വസിക്കും?
മേല്‍പറഞ്ഞത് കണ്ടുപിടിച്ചത് മഹാര്ഷിമാരാനെന്നു പറയപ്പെടുന്നു. അവര്‍ പറഞ്ഞതു അക്ഷരംപ്രതി വിശ്വസിക്കുന്നവര്ക് മാത്രമെ അതില്‍ വിശ്വസിക്കുവാന്‍ കഴിയുകയുള്ളൂ.
മഹര്‍ഷിമാര്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണെന്ന് പറയാന്‍ പറ്റില്ല. കാരണം അവരുടെ അഭിപ്രായത്തില്‍ സൂര്യന്‍ ഭൂമിക്കു ചുറ്റും വലം വെക്കുന്നു എന്നായിരുന്നു. അത് തെറ്റാണെന്ന് ശാസ്ത്രം വളരെ മുന്പ് തന്നെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് പോലെ അവര്‍ക്ക് നിരവധി സംഗതികളില്‍ തെറ്റ് പറ്റിയതായി കാണാം. അതിനാല്‍ അവര്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല.
നല്ല ഉദ്ടെശതോടുകൂടിയാണ് മഹര്‍ഷിമാര്‍ ജ്യോതിഷം പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചത്. മനുഷ്യന്‍ ചിട്ടയോടുകൂടിയ ഒരു ജീവിതം നയിക്കുവാനും ഭാവിയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷ ഉണ്ടാകുവാനും മറ്റുമാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചത്. പക്ഷെ അവര്‍ ഉദ്ദേശിച്ചതിന്നു വിപരീതമായ സംഗതികളാണ് ഇപ്പോള്‍ ഉണ്ടായിക്ക്കൊണ്ടിരിക്കുന്നത്.

നമസ്ക്കാരം സര്‍,
ReplyDeleteഞാനിന്നു മുതൽ ഈ തന്താരു പറയിന്നത് അനുസരിക്കൂല. ലോകത്ത് എത്ര ആൾക്കാരുണ്ട്? തന്താരു പറേന്നതിനെന്താ ഒരു പറധാനം?
ReplyDelete